Latest News :
Home » » വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് സീറ്റുകള്‍ വര്‍ധിപ്പിക്കണം: എന്‍ എസ് എല്‍

വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് സീറ്റുകള്‍ വര്‍ധിപ്പിക്കണം: എന്‍ എസ് എല്‍

Written By Muhimmath News on Tuesday, 23 May 2017 | 18:53

കോഴിക്കോട്: മലബാര്‍ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂള്‍, കോളേജുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് എസ്.എസ്.എല്‍.സി പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് നാഷണല്‍ സ്റ്റുഡന്റസ് ലീഗ് സ്‌റ്റേറ്റ് ലീര്‍ഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന സ്‌റ്റേറ്റ് ലീര്‍ഡേഴ്‌സ് മീറ്റ് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് ഉല്‍ഘാടനം ചെയ്തു. എന്‍ ഏം മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. എന്‍ കെ അബ്ദുല്‍ അസിസ്, ബഷീര്‍ ബഡേരി, എ പി മുസ്തഫ, സമീര്‍ വാവാട്, അഡ്വ: ഷെമീര്‍ പയ്യനങ്ങാടി, ആലിക്കുട്ടി മാസ്റ്റര്‍, മുഹാദ് ബി കെ എന്നിവര്‍ വിവിധ സെക്ഷനുകളില്‍ ക്ലാസ് എടുത്തു. ഹബീബ് ഒളവണ്ണ, നംഷീര്‍ ബഡേരി, റഹ്മാന്‍ തുരുത്തി, സഹല്‍ മലപ്പുറം, റിസ്‌വാന്‍ നിലമ്പുര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved