Latest News :
Home » , , , » വാനാെ്രെക വൈറസ്: സര്‍ക്കാര്‍ ദേശീയ സൈബര്‍ സുരക്ഷാ നിയമം നടപ്പിലാക്കണമെന്ന് വിദഗ്ധര്‍

വാനാെ്രെക വൈറസ്: സര്‍ക്കാര്‍ ദേശീയ സൈബര്‍ സുരക്ഷാ നിയമം നടപ്പിലാക്കണമെന്ന് വിദഗ്ധര്‍

Written By Muhimmath News on Wednesday, 17 May 2017 | 11:14

ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാനാെ്രെക റാന്‍സംവെയര്‍ വൈറസുകള്‍ സൈബര്‍ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സൈബര്‍ സുരക്ഷാ നിയമം നടപ്പിലാക്കണമെന്ന് വിദഗ്ധര്‍.

രാജ്യത്തെ നിരവധി എ.ടി.എം മെഷീനുകളെ ഇത്തരം വൈറസ് ആക്രമിച്ചതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 
സര്‍ക്കാര്‍ വെറുതെ പറഞ്ഞു നടന്നാല്‍ മാത്രം പോര ഉചിതമായ നിയമനടപടികള്‍ കൈകൊള്ളണം.

നൂറിലധികം എ.ടി.എമ്മുകളാണ് ഇന്ത്യയില്‍ വൈറസ് ആക്രമണത്തിനിരയായത്. ലോകത്തുടനീളം ആക്രമണം നടത്തിയതിന്റെ ഭാഗമായി ഇന്ത്യയിലും വാനാെ്രെക അക്രമണം നടത്തിയത്. അതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ ഗൗരവപരമായി ഇടപെടണം. ഇതിനായി ശക്തമായ സൈബര്‍ സുരക്ഷാ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് ഈ മേഖലയിലെ വിദഗ്ദനായ പവന്‍ ദുഗ്ഗല്‍ ദേശീയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved