Latest News :
Home » , » നീലേശ്വരം സര്‍ക്കിള്‍ എസ് വൈ എസ് റമസാന്‍ പ്രഭാഷണം മെയ് 31ന് തുടങ്ങും

നീലേശ്വരം സര്‍ക്കിള്‍ എസ് വൈ എസ് റമസാന്‍ പ്രഭാഷണം മെയ് 31ന് തുടങ്ങും

Written By Muhimmath News on Monday, 29 May 2017 | 18:06

നീലേശ്വരം: വിശ്വാസിയുടെ വിളവെടുപ്പുകാലം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നീലേശ്വരം സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണത്തിന് ഒരുക്കമായി. മെയ് 31, ജൂണ്‍ ഒന്ന് തിയതികളിലായി നീലേശ്വരം ജുമാ മസ്ജിദിനു സമീപം പ്രത്യേകം സജ്ജമാക്കിയ താജുല്‍ ഉലമാ സ്‌ക്വയറില്‍ സമ്മേളന പന്തലിനു കാല്‍നാട്ടല്‍ കര്‍മം നടന്നു. സയ്യിദ് ഹസ്ബുല്ലാ ബാഫഖി തങ്ങള്‍ കൊല്ലം പ്രഭാഷണവും കൂട്ടപ്രാര്‍ഥനയും നടത്തുന്ന പരിപാടിക്ക് സംഘാടകസമിതി വിപുലമായ ഒരുക്കങ്ങള്‍ നടത്തി.

31ന് രാവിലെ 9.30ന് എസ് വൈ എസ് സോണ്‍ പ്രസിഡന്റ് അശ്‌റഫ് അശ്‌റഫി പതാക ഉയര്‍ത്തലോടു കൂടി ആരംഭിക്കുന്ന ഉദ്ഘാടന സെഷന്‍ ചെയര്‍മാന്‍ കെ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ജില്ലാ ദഅ്‌വകാര്യ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, സോണ്‍ സെക്രട്ടറി അബ്ദുസത്താര്‍ പഴയ കടപ്പുറം, വി മുഹമ്മദ്കുഞ്ഞി, നൗഷാദ് അഴിത്തല, നൗഷാദ് എം എസ്, ഇസ്ഹാഖ് കോട്ടപ്പുറം, എം എസ് ഹനീഫ മൗലവി, സുഹൈല്‍ ലത്വീഫി, സുബൈര്‍ സഅദി തൈക്കടപ്പുറം, നൗഷാദ് കരുവാച്ചേരി തുടങ്ങിയവര്‍ സംബന്ധിക്കും. ജൂണ്‍ ഒന്നിന് രാവിലെ പ്രഭാഷണത്തിന് ശേഷം കൂട്ടുപ്രാര്‍ത്ഥനയോടെ സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved