Latest News :
Home » , , » മക്കളെ സന്ദര്‍ശിക്കുന്നതിന് കുവൈത്തിലെത്തിയ നീലേശ്വരം സ്വദേശി മരിച്ചു

മക്കളെ സന്ദര്‍ശിക്കുന്നതിന് കുവൈത്തിലെത്തിയ നീലേശ്വരം സ്വദേശി മരിച്ചു

Written By Muhimmath News on Saturday, 20 May 2017 | 21:10























നീലേശ്വരം: മക്കളെ സന്ദര്‍ശിക്കുന്നതിനു ഭാര്യയ്ക്ക് ഒപ്പം സന്ദര്‍ശക വീസയില്‍ കുവൈത്തിലെത്തിയയാള്‍ മരിച്ചു. നീലേശ്വരം കോട്ടപ്പുറം കൊയാമ്പുറം സ്വദേശി ചോയ്യംകോട്ടെ ഇ.കെ.അബ്ദുല്ല ഹാജി (അറഫ അബ്ദുല്ല ഹാജി 60) ആണു മരിച്ചത്. നീലേശ്വരം നഗരത്തിലെ വ്യാപാരിയായിരുന്നു. ദീര്‍ഘകാലം അല്‍ഐനില്‍ ആയിരുന്നു ഇദ്ദേഹം. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ: നഫീസത്ത് മക്കള്‍: ശഫീഖ്, ശിഹാബ്, സമീന (മൂവരും കുവൈത്ത്). മരുമക്കള്‍: അസ്ഹര്‍, ഷാനിമ, ഷക്കീല. സഹോദരങ്ങള്‍: അഷ്‌റഫ്, ഹാരിസ്, അനസ്, അബൂബക്കര്‍, മന്‍സൂര്‍, കുഞ്ഞായിഷ, ഖദീജ, റംല.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved