Latest News :
Home » » നെല്ലിക്കട്ട ഫാത്തിമ ജുമാമസ്ജിദ് ഉദ്ഘാടനവും പ്രാര്‍ത്ഥനാ സംഗമവും വ്യാഴാഴ്ച

നെല്ലിക്കട്ട ഫാത്തിമ ജുമാമസ്ജിദ് ഉദ്ഘാടനവും പ്രാര്‍ത്ഥനാ സംഗമവും വ്യാഴാഴ്ച

Written By Muhimmath News on Thursday, 11 May 2017 | 10:59

ചെര്‍ക്കള: നെല്ലിക്കട്ട ആമൂസ് നഗറില്‍ പുതുതായി നിര്‍മിച്ച ഫാത്തിമ ജുമാമസ്ജിദ് ഉദ്ഘാടനവും പ്രാര്‍ത്ഥനാ സംഗമവും വ്യാഴാഴ്ച. അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി ഖാസി പ്രൊഫ. ആലിക്കുട്ടി ഉസ്താദ് ഉദ്ഘാടനം നിര്‍വ്വഹിക്കും. വെള്ളിയാഴ്ച്ച സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ ജുമുഅ ഉദ്ഘാടനം ചെയ്യും. ജുമാ നിസ്‌കാരാനന്തരം പ്രത്യേക പ്രാര്‍ത്ഥനാ സദസ്സും ഉണ്ടായിരിക്കും.

പി ബി അഹമ്മദ് ഹാജിയാണ് ആമൂസ് നഗറില്‍ നയനമനോഹരമായ പള്ളി നിര്‍മ്മിച്ചുനല്‍കിയത്. വെള്ളിയാഴ്ച മഗ്രിബ് നിസ്‌കാരാനന്തരം അബൂ ഫായിസ് ബഷീര്‍ മുസ്ലിയാര്‍ നെട്ടാര്‍ സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കും. ഹസന്‍ ദാരിമി, ഷബീര്‍ ദാരിമി, ഫൈസല്‍ സഖാഫി കൊണ്ടകേരി തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved