Latest News :
Home » , , » ബദിയടുക്ക പഞ്ചായത്തില്‍ ഉദ്യോഗസ്ഥരില്ല: ഭരണം സ്തംഭിച്ചു

ബദിയടുക്ക പഞ്ചായത്തില്‍ ഉദ്യോഗസ്ഥരില്ല: ഭരണം സ്തംഭിച്ചു

Written By Muhimmath News on Wednesday, 10 May 2017 | 18:17
























ബദിയഡുക്ക: ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ബദിയഡുക്ക പഞ്ചായത്ത് ഭരണം സ്തംഭിച്ചു. പ്രശ്‌നത്തിനു ഉടന്‍ പരിഹാരമായില്ലെങ്കില്‍ മഴക്കാല ആരംഭത്തോടുകൂടി ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികളും പദ്ധതികളും താളം തെറ്റും. സ്ഥിര തസ്തികകളായ 12ല്‍ ഏഴും ഒഴിഞ്ഞു കിടക്കുന്നു.

പഞ്ചായത്ത് ഓഫീസിന്റെ ഭരണതലവനായ സെക്രട്ടറി രണ്ടുമാസമായി അവധിയിലാണ്. അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ്ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, രണ്ടു എല്‍.ഡി ക്ലാര്‍ക്കുമാര്‍ എന്നിവര്‍ സ്ഥലം മാറിപ്പോയി. എന്നാല്‍ ഇവര്‍ക്കു പകരം നിയമനം നല്‍കിയിട്ടില്ല. ക്ലാര്‍ക്കുമാരില്‍ ഒരാള്‍ മറ്റൊരു ജോലി കിട്ടിപ്പോയതിനാല്‍ ബദിയഡുക്ക പഞ്ചായത്തിനോട് വിട പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം ഏതാണ്ട് പകുതിയിലധികം താളം തെറ്റിയ നിലയിലാണ്. പാവപ്പെട്ടവരുടേതടക്കമുള്ള നൂറുകണക്കിനു പരാതികളാണ് പരിഹാരമില്ലാതെ ചുവപ്പു നാടയില്‍ കുരുങ്ങി കിടക്കുന്നത്.

പ്രശ്‌നത്തിനു ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വ കക്ഷികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍.കൃഷ്ണഭട്ട്, വൈ.പ്രസിഡണ്ട് സൈബുന്നീസ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്യാംപ്രസാദ് മാന്യ, ഡി.ശങ്കര, ബാലകൃഷ്ണ ഷെട്ടി നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved