Latest News :
Home » , , » ജില്ലാ ആശുപത്രിയില്‍ വെള്ളം എത്തിച്ച് സാന്ത്വനം വളണ്ടിയര്‍ വിംഗ്

ജില്ലാ ആശുപത്രിയില്‍ വെള്ളം എത്തിച്ച് സാന്ത്വനം വളണ്ടിയര്‍ വിംഗ്

Written By Muhimmath News on Saturday, 20 May 2017 | 18:34

























കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ മലയോര മേഖലകളിലും തീരദേശങ്ങളിലും, വെള്ളത്തിന് വേണ്ടി പൊറുതിമുട്ടുന്ന ജില്ലാ ആശുപത്രിയിലുമടക്കം വെള്ളം എത്തിച്ചു പഴയകടപ്പുറം യൂണിറ്റ് എസ്.വൈ.എസിന്റെയും, എസ്.എസ്.എഫിന്റെയും സാന്ത്വന വളണ്ടിയര്‍മാര്‍ മാതൃകയാകുന്നു. എല്ലാ ദിവസവും എണ്ണായിരം ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്. ജാതിമത ഭേദമന്യേ വിവാഹ ധനസഹായം, ആതുരസേവനം തുടങ്ങിയ രംഗത്തും സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തിവരുന്നു.

എസ്.വൈ.എസ് ഹൊസ്ദുര്‍ഗ് സോണ്‍ സെക്രട്ടറി അബ്ദുസ്സത്താര്‍ പഴയകടപ്പുറം, യൂണിറ്റ് പ്രസിഡണ്ട് കെ.പി.അബ്ദുല്‍ ഖാദിര്‍ സഖാഫി, ജനറല്‍ സെക്രട്ടറി കെ.പി.ഹുസൈന്‍ മുസലിയാര്‍, കെ.പി അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ.പി അഹ്മദ് സഖാഫി, എം അബ്ദുര്‍റഹ്മാന്‍ സഖാഫി, എം.കെ അബ്ദുല്ല മുസലിയാര്‍, സി ഖാലിദ്, എം.കെ അശ്രഫ്, സി.പി ശരീഫ്, പി.എം.സി അബ്ദുല്‍ഖാദിര്‍, അബ്ദുല്ല ഹാജി, അബൂബക്കര്‍ ദാന, പി.കെ മഹ്മൂദ്, പി.എ റിയാസ്, പി.എം.സി ഫഖ്‌റുദ്ദീന്‍, സി.പി അബ്ദുല്‍ ജലീല്‍, കെ.കെ അബ്ദുര്‍റഹ്മാന്‍, പി.കെ ഫൈസല്‍, എം.ജി ശരീഫ്, പി.കെ നൗശാദ്, എം.കെ അഫ്‌സല്‍, സി അബ്ദുല്ല, ബി.എം അലി, ആശിഖ് അസീസ് തുടങ്ങിയവര്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved