Latest News :
Home » » വണ്‍ ടൂ ത്രീ പ്രസംഗം; എം.എം മണിക്കെതിരായ കേസ് കോടതി തള്ളി

വണ്‍ ടൂ ത്രീ പ്രസംഗം; എം.എം മണിക്കെതിരായ കേസ് കോടതി തള്ളി

Written By Muhimmath News on Thursday, 4 May 2017 | 17:57

തൊടുപുഴ: വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരായ കേസ് കോടതി തള്ളി. ഇതു സംബന്ധിച്ച് മണി സമര്‍പ്പിച്ച വിടുതല്‍ ഹരജി അംഗീകരിച്ചു കൊണ്ടാണ് തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് തള്ളിയത്.

2012 മേയ് 25 നായിരുന്നു എം.എം. മണിയുടെ വിവാദമായ പ്രസംഗം. രാഷ്ട്രീയ എതിരാളികളായ ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പന്‍, മുള്ളന്‍ചിറ മത്തായി എന്നിവരെ പട്ടിക തയാറാക്കി വണ്‍, ടൂ, ത്രീ എന്ന മട്ടില്‍ കൊലപ്പെടുത്തിയെന്നായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. തുടര്‍ന്ന് പരാതിയുയര്‍ന്ന സാഹചര്യത്തില്‍ മണിയെ ഒന്നാം പ്രതിയാക്കി തൊടുപുഴ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഈ കേസാണ് നിലനില്‍ക്കില്ലെന്ന് കണ്ടെത്തി കോടതി തള്ളിയത്.

പ്രസംഗത്തെ തുടര്‍ന്നു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പന്‍, മുള്ളന്‍ചിറ മത്തായി എന്നീ വധക്കേസുകളില്‍ മണിയെ പ്രതിയാക്കി കേസെടുത്തിരുന്നു. ബേബി അഞ്ചേരി വധക്കേസില്‍ മാത്രമാണ് തൊടുപുഴ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved