Latest News :
Home » , » പി ചിദംബരത്തിന്റെയും മകന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്

പി ചിദംബരത്തിന്റെയും മകന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്

Written By Muhimmath News on Tuesday, 16 May 2017 | 12:40

ചെന്നൈ: മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെയും മകന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. ഇന്ന് രാവിലെയാണ് ചെന്നൈയിലെ നുംങ്കംപാക്കത്തുള്ള വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയത്.

 2008ല്‍ വിവാദമായ എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ കേന്ദ്ര ധനമന്ത്രിയായിരിക്കെ ചിദംബരം നിയമവിരുദ്ധമായി ഇടപെട്ടതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡെന്ന് പറയുന്നു. എയര്‍സെല്ലില്‍ മാക്‌സിസ് ഓഹരി എടുക്കുന്നതിനു വിദേശ നിക്ഷേപം നടത്തുന്നതിനുള്ള ഫയലില്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് (എഫ് ഐ പി ബി) ആണ് ഒപ്പിടേണ്ടതിരിക്കേ ധനമന്ത്രിയായിരുന്ന ചിദംബരം ഒപ്പിട്ടതാണ് സിബിഐ അന്വേഷിക്കുന്നത്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതി നല്‍കിയിട്ടുള്ളത്. 

ചിദംബരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് റെയ്ഡ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ആരോപിച്ചു. ചിദംബരത്തെ ലക്ഷ്യം വച്ചാണ് അവരുടെ പ്രവൃത്തികള്‍. മാധ്യമങ്ങളില്‍ ഇടം നേടുകയാണ് ലക്ഷ്യമെന്നും വടക്കന്‍ ആരോപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved