Latest News :
Home » , » മുസ്‌ലിം ലോകത്തോട് ജറൂസലം സന്ദര്‍ശിക്കാന്‍ ആഹ്വാനവുമായി ഉറുദുഗാന്‍

മുസ്‌ലിം ലോകത്തോട് ജറൂസലം സന്ദര്‍ശിക്കാന്‍ ആഹ്വാനവുമായി ഉറുദുഗാന്‍

Written By Muhimmath News on Wednesday, 10 May 2017 | 11:30

അങ്കാറ: ഫലസ്ഥീന്‍ എന്ന സ്വതന്ത്ര രാഷ്ട്രം യാഥാര്‍ത്ഥ്യമാവാനും ഇസ്രയേല്‍ ക്രൂരതകള്‍ അവസാനിപ്പിക്കാനും കൂടുതല്‍ മുസ്‌ലിംകള്‍ ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കാന്‍ ജറുസലം സന്ദര്‍ശിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ ആഹ്യാനം ചെയ്തു.

ഇസ്രയേല്‍-ഫലസ്ഥീന്‍ പ്രശ്‌നത്തിന് പരിഹാരമായി ഫലസ്ഥീനികള്‍ സ്വതന്ത്ര്യമായ രാഷ്ട്രം പൂര്‍ണ്ണമായും അനുവദിച്ചു കൊടുക്കുകയേ മാര്‍ഗമുളളൂ, നീതിക്കായുള്ള പോരാട്ടത്തില്‍ ഫലസ്ഥീനികളെ പിന്തുണക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള മുസ്‌ലിംകള്‍ ജറൂസലം സന്ദര്‍ശിക്കണം ,അത് ഫലസ്ഥീനികള്‍ക്ക് കൂടുതല്‍ കരുത്ത് പകരും. ഉറുദുഗാന്‍ വ്യക്തമാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved