Latest News :
Home » » മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നടത്തിയ സമരം അവസാനിപ്പിച്ചു

മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നടത്തിയ സമരം അവസാനിപ്പിച്ചു

Written By Muhimmath News on Friday, 12 May 2017 | 16:41

മൂന്നാര്‍: മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തി വന്ന സമരം താല്‍കാലികമായി അവസാനിപ്പിച്ചു. മന്ത്രിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസ് വേനലവധിക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.

ജൂലൈ ഒമ്പതിന് രണ്ടാംഘട്ട സമരം ആരംഭിക്കാനാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ തീരുമാനം. തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി നല്‍കണമെന്നാവശ്യവും രണ്ടാംഘട്ട സമരത്തില്‍ ഉന്നയിക്കും. 20 ദിവസമായി പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ തുടരുന്ന സമരം ഏപ്രില്‍ 25നാണ് ആരംഭിച്ചത്.

സ്ത്രീ തൊഴിലാളി കൂട്ടായ്മയായ പൊമ്പിളൈ ഒരുമൈക്കെതിരെ ഇടുക്കി ഇരുപതേക്കറില്‍ നടത്തിയ പരിപാടിയിലാണ് മന്ത്രി എം.എം. മണി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശത്തിന്റെ പേരില്‍ മണിക്കെതിരെ രാജാക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാമര്‍ശം വിവാദമായതോടെ മണിയെ സി.പി.എം പരസ്യമായി ശാസിക്കുകയും ചെയ്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved