Latest News :
Home » , , , » പ്രതിസന്ധികളെ മനക്കരുത്തോടെ നേരിടാന്‍ പണ്ഡിതന്മാര്‍ സജ്ജരാവണം: പേരോട്

പ്രതിസന്ധികളെ മനക്കരുത്തോടെ നേരിടാന്‍ പണ്ഡിതന്മാര്‍ സജ്ജരാവണം: പേരോട്

Written By Muhimmath News on Monday, 1 May 2017 | 01:30

























മുഹിമ്മാത്ത് നഗര്‍: പ്രബോധന മേഖലയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പണ്ഡിത സമൂഹത്തിന് നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നും ആക്ഷേപങ്ങളും, പരിഹാസങ്ങളും മനഃക്കരുത്തോടെ നേരിടാന്‍ പണ്ഡിതന്മാര്‍ തയ്യാറാവണമെന്നും മൗലാന പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 11ാം ഉറൂസ് മുബാറക് സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ജീവിതത്തില്‍ കളങ്ക രഹിതമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാനും നന്മ മാത്രം കാംക്ഷിച്ച് സാമൂഹിക രംഗങ്ങളില്‍ മുന്നേറണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ 101 യുവ പണ്ഡിതന്മാര്‍ സനദ് വാങ്ങി കര്‍മ്മ ഗോഥയിലിറങ്ങി. സമാപന സമ്മേളനത്തില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനയോടെയാണ് സമാപന സമ്മേളനം തുടങ്ങിയത്. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സ്ഥാനവസ്ത്രം വിതരണം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ സനദ് ദാനം നിര്‍വഹിച്ചു. മുഹിമ്മാത്ത് പ്രധാന കവാടത്തിന്റെ ഉദ്ഘാടനവും ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.




താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ് ലിയാര്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ മള്ഹര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുര്‍റശീദ് സൈനി കാമില്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, എ.പി. അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, സി.അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, ഹമീദ് മൗലവി ആലംപാടി, എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹുസൈന്‍ സഅദി കെ.സി റോഡ്, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, അബ്ദുല്ലത്തീഫ് സഅദി കൊട്ടില, സി.ഐ. അമീറലി ചൂരി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മൂസല്‍ മദനി തലക്കി, അബ്ദുസ്സലാം ദാരിമി കുബണൂര്‍, എം.അന്തുഞ്ഞി മൊഗര്‍, നാസര്‍ ബന്താട്, സംബന്ധിച്ചു. സമാപന പ്രാര്‍ഥനാസദസ്സിന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും ഉമര്‍ സഖാഫി കര്‍ന്നൂര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved