Latest News :
Home » , » പ്ലസ് വണ്‍ പ്രവേശനം നേരത്തെയാക്കുന്നു; മെയ് 8 മുതല്‍ അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനം നേരത്തെയാക്കുന്നു; മെയ് 8 മുതല്‍ അപേക്ഷിക്കാം

Written By Muhimmath News on Thursday, 4 May 2017 | 11:40

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം ഇത്തവണ നേരത്തെയാക്കാന്‍ തീരുമാനം. എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ അപേക്ഷ സ്വീകരിച്ച് ക്ലാസുകള്‍ ആരംഭിക്കും. ജൂണ്‍ 14ന് ക്ലാസ് ആരംഭിക്കാനാണ് ആലോചന. മേയ് എട്ട് മുതല്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 29നാണ് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നത്. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന് നടക്കും.

പ്രവേശന നടപടികളുടെ ഭാഗമായി ഹയര്‍ സെക്കന്ററി വകുപ്പ് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രൊസ്‌പെക്ടസ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതിന് അംഗീകാരം ലഭിക്കുന്ന മുറക്ക് പ്രവേശന നടപടികള്‍ ആരംഭിക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലാണ് പ്രവേശനം. 2011 സ്‌കൂളുകളിലായി 4,18,706 സീറ്റുകളിലാണ് ഇത്തവണ പ്ലസ് വണ്‍ പ്രവേശനം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved