Latest News :
Home » , , » പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി

Written By Muhimmath News on Tuesday, 9 May 2017 | 11:05

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിച്ചുതുടങ്ങി. 22 വരെ അപേക്ഷിക്കാം. ട്രയല്‍ അലോട്ട്‌മെന്റ് 29 നും ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 5 നും പ്രസിദ്ധീകരിക്കും. ജൂണ്‍ 14ന് ക്ലാസ് തുടങ്ങും. പ്ലസ് വണ്ണിന് 4,22,910 സീറ്റും വി.എച്ച്.എസ്.ഇയ്ക്ക് 27,500 സീറ്റുമാണുള്ളത്.

ആകെ 4,37,156 പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. മുഴുവന്‍ പേര്‍ക്കും പ്രവേശനം നല്‍കിയാലും 13,254 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. അപേക്ഷയുടെ രണ്ട് പേജുള്ള പ്രിന്റൗട്ടും അനുബന്ധരേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കണം. 

അപേക്ഷയില്‍ ഏതെങ്കിലും തെറ്റ് കണ്ടെത്തിയാല്‍ വെരിഫിക്കേഷന് സമര്‍പ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ച് തിരുത്തേണ്ടതാണെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved