Latest News :
Home » , » റിയാസ് മൗലവി വധം: ഗൂഡാലോചന പുറത്ത് കൊണ്ടുവരണം - പ്രൊഫ. മുഹമ്മദ് സുലൈമാന്‍

റിയാസ് മൗലവി വധം: ഗൂഡാലോചന പുറത്ത് കൊണ്ടുവരണം - പ്രൊഫ. മുഹമ്മദ് സുലൈമാന്‍

Written By Muhimmath News on Tuesday, 2 May 2017 | 11:13

കാസര്‍കോട്:  റിയാസ് മൗലവി കൊല്ലപ്പെട്ട ചുരി ജുമാമസ്ജിദ് ഐ.എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് യു എ പി എ ചേര്‍ത്ത് പരമാവധി  ശിക്ഷ ഉറപ്പ് വരുത്തണം. 

സംഭവത്തിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നും പ്രതികള്‍ക്ക്  ശിക്ഷ ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍  പ്രൊസിക്യൂട്ടറെ നിയമിക്കണമെന്നും പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ആവശ്യപ്പെട്ടു. 

ഐ എന്‍ എല്‍ അഖിലേന്ത്യാ ജനറല്‍ സെകട്ടറി അഹമദ് ദേവര്‍കോവില്‍, സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, സെക്രട്ടറിയേറ്റ് മെംബര്‍ മൊയ്തീന്‍കുഞ്ഞി കളനാട്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ട്രഷറര്‍ സഫറുള്ള ഹാജി, വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പ്, സെക്രട്ടറി സി എം എ ജലീല്‍, മണ്ഡലം പ്രസിഡണ്ട് മൊയ്തീല്‍ ഹാജി ചാല തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു, ജമാഅത്ത് ഭാരവാഹികള്‍ സ്വീകരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved