Latest News :
Home » » പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിച്ച് അധ്യാപകന്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാതൃക കാട്ടണം: ഡി.വൈ.എഫ്.ഐ

പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിച്ച് അധ്യാപകന്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാതൃക കാട്ടണം: ഡി.വൈ.എഫ്.ഐ

Written By Muhimmath News on Friday, 19 May 2017 | 18:44

ബദിയടുക്ക: സ്‌കൂള്‍ അഡ്മിഷന്‍ കാലയളവില്‍ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ അവസരം ഉണ്ടാക്കി അധ്യാപകന്‍മാരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാതൃക കാട്ടണമെന്ന് ഡി.വൈ.എഫ്.ഐ. ബദിയടുക്ക മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാരും നാടും കൈകോര്‍ക്കുമ്പോള്‍ തങ്ങളുടെ മക്കളെ പണം നല്‍കി മറ്റു വിദ്യാലയങ്ങളില്‍ അയക്കുന്ന സമീപനമാണ് കണ്ടുവരുന്നത്.

പൊതു വിദ്യാലയത്തില്‍ ജോലി ചെയ്ത് ശംബളം വാങ്ങുന്ന അധ്യാപകന്‍മാര്‍ തൊട്ടടുത്ത് മറ്റു മീഡിയം സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന സ്ഥിതിയാണ് കഴിഞ്ഞ കാലങ്ങളില്‍ കണ്ടത്. സാധാരണക്കാരുടെ മക്കള്‍ക്ക് മാത്രം പൊതുവിദ്യാലയങ്ങള്‍ എന്ന വിലയിരുത്തലിനെ ബോധവല്‍ക്കരിക്കാനും പൊതുവിദ്യാലയത്തില്‍ തന്നെ വിദ്യാസംഭന്നരാക്കി മാറ്റാനും അധ്യാപകര്‍ക്കും മറ്റു സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ക്കും സാധിക്കണം. ഇതിന് സ്വന്തം മക്കളെ ചേര്‍ത്ത് മാതൃകയായാലെ മറ്റുള്ളവരെ തിരുത്താന്‍ കഴിയുള്ളൂവെന്ന് യോഗം അഭിപ്രായപ്പെട്ടു.

പൊതുവിദ്യാലയങ്ങളിലെ വികസനത്തിനും കുട്ടികളുടെ പഠനത്തിനും മികവ് വരുത്താന്‍ ഡി.വൈ.എഫ്.ഐ.യുടെ സഹകരണവും മേല്‍നോട്ടവും കാര്യക്ഷമമാക്കാന്‍ യോഗം തീരുമാനിച്ചു. ബി.എം. സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി രംജിത് സ്വാഗതം പറഞ്ഞു. ഗണേഷ് ചാലക്കോട്, രാഖേഷ് വിദ്യാഗിരി, താജുദ്ദീന്‍ ഗോളിയടി, അഖിലേഷ് മുനിയൂര്‍ സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved