Latest News :
Home » » ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി ബൈത്തുറഹ്മ താക്കോല്‍ദാനം 14ന്

ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി ബൈത്തുറഹ്മ താക്കോല്‍ദാനം 14ന്

Written By Muhimmath News on Wednesday, 10 May 2017 | 17:38

കാസര്‍കോട് : ഖത്തറില്‍ അറബി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു കൊണ്ടിരിക്കെ മരണപ്പെട്ട തെക്കില്‍ സ്വദേശി നൗഷാദിന്റെ കുടുംബത്തിനു ഖത്തര്‍ കെ .എം. സി. സി കാസര്‍കോട് ജില്ലാ കമ്മിറ്റി മുളിയാര്‍ പഞ്ചായത്തിലെ കോലാച്ചിയടുക്കത്ത് നിര്‍മ്മിച്ച ബൈത്തു റഹ്മയുടെ താക്കോല്‍ ദാനം മെയ് 14 ന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ചെര്‍ക്കള അല്ലാമാ ഇഖ്ബാല്‍ നഗറില്‍ നടക്കുന്ന പരിപാടിയില്‍ മുസ് ലിം ലീഗ്, കെ.എം.സി.സി നേതാക്കള്‍ സംബന്ധിക്കുമെന്ന് പത്രക്കുറിപ്പില്‍ ഭാരവാഹികള്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved