Latest News :
Home » , » വിശ്വാസിയുടെ വിളവെടുപ്പുകാലം കേരള മുസ്‌ലിം ജമാഅത്ത് റമസാന്‍ ക്യാമ്പയിന്‍ പ്രഖ്യാപനം തിങ്കളാഴ്ച

വിശ്വാസിയുടെ വിളവെടുപ്പുകാലം കേരള മുസ്‌ലിം ജമാഅത്ത് റമസാന്‍ ക്യാമ്പയിന്‍ പ്രഖ്യാപനം തിങ്കളാഴ്ച

Written By Muhimmath News on Monday, 15 May 2017 | 09:59























കാസര്‍കോട്: വിശ്വാസിയുടെ വിളവെടുപ്പുകാലം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന റമസാന്‍ ക്യാമ്പയിന്‍ കാസര്‍കോട് ജില്ലാതല പ്രഖ്യാപന കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച ഉച്ചക്ക് മൂന്നുമണിക്ക് ജില്ലാ സുന്നി സെന്ററില്‍ നടക്കും.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും.

എസ് എം എ ജില്ലാ നേതാക്കളായ ഹുസൈന്‍ സഅദി കെ സി റോഡ്, സുലൈമാന്‍ കരിവെള്ളൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് ജില്ലാ സെക്രട്ടറി എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ജബ്ബാര്‍ സഖാഫി പാത്തൂര്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടി, ഹമീദ് മൗലവി ആലംപാടി, മുക്രി ഇബ്‌റാഹിം ഹാജി, എം ബി മൊയ്തു സഅദി പ്രസംഗിക്കും.

കേരള മുസ്‌ലിം ജമാഅത്തിന്റെയും കീഴില്‍ വരുന്ന സംഘടനകളുടെയും ജില്ലാ, സോണ്‍, സര്‍ക്കിള്‍, ഡിവിഷന്‍ ഭാരവാഹികള്‍ പ്രതിനിധികളാണ്.
റമസാന്‍ ക്യാമ്പയിന്‍ ഭാഗമായി ജില്ലയില്‍ നടക്കുന്ന വിവിധ പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved