Latest News :
Home » » മുനീര്‍ അഹമ്മദ് സഅദിയുടെ റമളാന്‍ പ്രഭാഷണം മൊഗ്രാലില്‍

മുനീര്‍ അഹമ്മദ് സഅദിയുടെ റമളാന്‍ പ്രഭാഷണം മൊഗ്രാലില്‍

Written By Muhimmath News on Saturday, 27 May 2017 | 17:27

മൊഗ്രാല്‍: കേരള മുസ് ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമളാനിലെ എല്ലാ ഞായറാഴ്ചകളിലും രാവിലെ 9.30മുതല്‍ 12മണി വരെ മൊഗ്രാല്‍ സുന്നീ സെന്ററില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗല്‍ഭ പ്രഭാഷകന്‍ മുനീര്‍ അഹമ്മദ് സഅദി നെല്ലിക്കുന്ന് പ്രഭാഷണം നടത്തും. ഞായറാഴ്ച (28-05-17) രാവിലെ 9.30ന് സി.അബ്ദുല്ല മുസ് ലിയാരുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് കുമ്പള സോണ്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ അസീസ് ഹൈദ്രൂസി ഉദ്ഘാടനം നിര്‍വ്വഹിക്കും. ജമാലുദ്ദീന്‍ സഖാഫി, അബ്ദുല്ലത്തീഫ് കാമില്‍ സഖാഫി, അഷ്‌റഫ് സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved