Latest News :
Home » , » റമളാന്‍ മുന്നൊരുക്ക പ്രഭാഷണം ബുധനാഴ്ച മയ്യളയില്‍

റമളാന്‍ മുന്നൊരുക്ക പ്രഭാഷണം ബുധനാഴ്ച മയ്യളയില്‍

Written By Muhimmath News on Tuesday, 23 May 2017 | 20:04

ദേലംപാടി: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മയ്യളം യൂണിറ്റ് സംഘടിപ്പിക്കുന്ന റമളാന്‍ മുന്നൊരുക്കവും ആദര്‍ശ സമ്മേളനവും ബുധനാഴ്ച മര്‍ഹൂം എം എ മുഹമ്മദ് ഹാജി സ്‌ക്വയര്‍ സയ്യിദ് യഹ് യല്‍ അഹ്ദല്‍ നഗറില്‍ നടക്കും. സ്വാഗതസംഘം ചെയര്‍മാന്‍ എം ഇസ്മായില്‍ വൈകുന്നേരം അഞ്ചിന് പതാക ഉയര്‍ത്തലോടെ പരിപാടിക്ക് തുടക്കം കുറിക്കും. മുഹ് യദ്ദീന്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിക്കും. ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ആദര്‍ശ പ്രഭാഷണവും സലാഹുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി മഞ്ചേരി റമളാന്‍ മുന്നൊരുക്കം പ്രഭാഷണവും നടത്തും.

അബ്ദുറസാഖ് സഖാഫി പള്ളങ്കോട്, ജഅ്ഫര്‍ സഅദി പള്ളത്തൂര്‍, സൂഫി മദനി കൊബൊട്, അബ്ബാസ് ഊജംപാടി, അബ്ദുല്ല സഖാഫി ദേലംപാടി, മൊയ്തു സഅദി ഹിദായത്ത് നഗര്‍, അബ്ദുല്ല പന്‍ചൊടി, ഹസൈനാര്‍ എംഎ, അബ്ദല്‍ ഖാദര്‍, റഫീഖ് സഖാഫി, ഉമര്‍സഖാഫി മയ്യളം, മുഹമ്മദ് സുഹ് രി, ഷാഹിദ് മിഖ്ദാദ്, ഹമീദ് മയ്യളം, ഇര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved