Latest News :
Home » » മയ്യളയില്‍ റമളാന്‍ മുന്നൊരുക്ക പ്രഭാഷണം സമാപിച്ചു

മയ്യളയില്‍ റമളാന്‍ മുന്നൊരുക്ക പ്രഭാഷണം സമാപിച്ചു

Written By Muhimmath News on Friday, 26 May 2017 | 17:21



ദേലംപാടി: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മയ്യളം യൂണിറ്റ് സംഘടിപ്പിച്ച റമളാന്‍ മുന്നൊരുക്കവും ആദര്‍ശ സമ്മേളനവും എം എ മുഹമ്മദ് ഹാജി സ്‌ക്വയര്‍ സയ്യിദ് യഹ് യല്‍ അഹ്ദല്‍ നഗറില്‍ സമാപിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം ഇസ്മായില്‍ പതാക ഉയര്‍ത്തി. മുഹ് യദ്ദീന്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു. സലാഹുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി മഞ്ചേരി റമളാന്‍ മുന്നൊരുക്കം പ്രഭാഷണം നടത്തി. അബ്ദുറസാഖ് സഖാഫി പള്ളങ്കോട്, ജഅ്ഫര്‍ സഅദി പള്ളത്തൂര്‍, സൂഫി മദനി കൊബൊട്, അബ്ബാസ് ഊജംപാടി, അബ്ദുല്ല സഖാഫി ദേലംപാടി, മൊയ്തു സഅദി ഹിദായത്ത് നഗര്‍, അബ്ദുല്ല പന്‍ചൊടി, ഹസൈനാര്‍ എംഎ, അബ്ദല്‍ ഖാദര്‍, റഫീഖ് സഖാഫി, ഉമര്‍സഖാഫി മയ്യളം, മുഹമ്മദ് സുഹ്‌രി, ഷാഹിദ് മിഖ്ദാത്, ഹമീദ് മയ്യളം, ഇര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved