Latest News :
Home » , » ഒമ്പതു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 60 കാരന്‍ അറസ്റ്റില്‍

ഒമ്പതു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 60 കാരന്‍ അറസ്റ്റില്‍

Written By Muhimmath News on Thursday, 18 May 2017 | 18:46

കാഞ്ഞങ്ങാട്: കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി നടന്നുപോവുകയായിരുന്ന ഒന്‍പതു വയസുകാരിയെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിപ്രകാരം കേസെടുത്ത് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. പുല്ലൂര്‍, വേലാശ്വരത്തെ ഗോവിന്ദ (60)നെയാണ് അറസ്റ്റു ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം. പ്രതിയുടെ വീട്ടിലേയ്ക്കു കൂട്ടികൊണ്ടുപോയി മുറിയിലടച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി നിലവിളിച്ചപ്പോള്‍ തുറന്നു വിടുകയും പിന്നീട് കുട്ടി മാതാവിനെ വിവരം അറിയിക്കുകയുമായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved