Latest News :
Home » » പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Written By Muhimmath News on Saturday, 6 May 2017 | 12:43

ചിറ്റാരിക്കാല്‍: പ്രായപൂര്‍ത്തിയാകാത്ത പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട പ്ലാച്ചിക്കരയിലെ കൂലിത്തൊഴിലാളി അരുണ്‍ കുമാറി(28)നെയാണ് ചിറ്റാരിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

മലയോരത്തെ കോളനിയിലെ പതിനേഴുകാരിയെയാണ് പീഡിപ്പിച്ചത്. യുവതി ദേഹാസ്വസ്ഥ്വം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
ഡോക്ടര്‍ പരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം അറിഞ്ഞത്. വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ചിറ്റാരിക്കല്‍ പോലീസ് കേസെടുത്ത് അരുണ്‍കുമാറിനെ അറസ്റ്റ് ചെയ്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved