Latest News :
Home » , » പ്രവാസി രിസാല പ്രൈഡ് ഡെ ആചരിച്ചു

പ്രവാസി രിസാല പ്രൈഡ് ഡെ ആചരിച്ചു

Written By Muhimmath News on Wednesday, 24 May 2017 | 11:39
























ദമ്മാം: 'രിസാലക്കാലം' എന്ന പേരില്‍ നടന്ന പ്രവാസി രിസാല പ്രചാരണ കാമ്പയിന് പരിസമാപ്തി കുറിച്ച് കൊണ്ട് ആര്‍ എസ് സി ദമ്മാം സോണ്‍ പ്രൈഡ് ഡേ ആചരിച്ചു. നിശ്ചയിക്കപ്പെട്ട വരിക്കാരുടെ എണ്ണം മറികടന്നതിന് ആഘോഷവും വിതരണ തന്ത്രം ആസൂത്രണം ചെയ്യുന്നതിനുള്ള പരിശീലനവും ആയിരുന്നു പ്രൈഡ് ഡേ.

വാക്കുകളെ നാട് കടത്തുന്ന കാലം, വായന കൊണ്ട് വാചാലമാവുക എന്ന സന്ദേശത്തില്‍ നേരത്തെ വിചാരസദസ്സ് സംഘടിപ്പിച്ചിരുന്നു. ഫാസിസം വാഴുന്ന കാലത്ത് വായന കൊണ്ട് പ്രതിരോധം തീര്‍ക്കാനും ഫാസിസത്തിനെതിരെയുള്ള പൊതുബോധ നിര്‍മ്മിതിയില്‍ രിസാല വഹിക്കുന്ന പങ്കും ചടങ്ങില്‍ പങ്കെടുത്തവര്‍ വിശദീകരിച്ചു. 

ദമ്മാം സഫാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഹസന്‍ സഖാഫി മുക്കം അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ നിര്‍വ്വാഹക സമിതി അംഗം ഹാരിസ് സഖാഫി ജുബൈല്‍ ഉദ്ഘാടനം ചെയ്തു. സോണിനു കീഴിലെ, ടാര്‍ജറ്റ് പൂര്‍ത്തിയാക്കിയ 6 സെക്ടര്‍ സമിതികള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ വിതരണം ചെയ്തു. മുസ്തഫ മാസ്റ്റര്‍ മുക്കൂട് വിഷയാവതരണം നടത്തി.  

ജയചന്ദ്രന്‍ പെരിങ്ങാനം ,ഹമീദ് വടകര, സലിം ഓലപ്പീടിക, ഇഖ്ബാല്‍ വെളിയങ്കോട്, ലത്തീഫ് പള്ളത്തടുക്ക, അഹ്മദ് പൂച്ചക്കാട്, ബശീര്‍ ബുഖാരി, സഫ്‌വാന്‍ തങ്ങള്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ റഊഫ് പാലേരി സ്വാഗതവും സൈനുല്‍ ആബിദ് നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved