Latest News :
Home » , , » റിയാസ് മൗലവി വധം: കാസര്‍കോട് യുവജന കൂട്ടായ്മ മെയ് 22 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തും

റിയാസ് മൗലവി വധം: കാസര്‍കോട് യുവജന കൂട്ടായ്മ മെയ് 22 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തും

Written By Muhimmath News on Tuesday, 9 May 2017 | 20:22
























കാസര്‍കോട്: സംഘ് പരിവാര്‍ പ്രവര്‍ത്തകരാല്‍ കഴുത്തറക്കപ്പെട്ട് മരണത്തിന് വിധേയനായ കാസര്‍കോട് പഴയ ചൂരി ജുമാ മസ്ജിദ് മുഅദ്ദിനും, അദ്ധ്യാപകനുമായ റിയാസ് മൗലവിയുടെ കേസിന്റെ കുറ്റപത്രസമര്‍പ്പണത്തിന് മുമ്പ് തന്നെ സെപ്ഷ്യല്‍ പ്രൊസ്യൂക്യൂട്ടറെ നിയമിക്കണമെന്നും, കൊലപാതകത്തിന് പിന്നിലെ ഗുഡാലോചന പുറത്ത് കൊണ്ട് വരണമെന്നും, 1992 മുതല്‍ കാസര്‍കോട് നടന്ന വിവിധ മനുഷ്യഹത്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗുഡാലോചന മുന്‍ കാല പ്രാബല്യത്തോടെ പുറത്ത് കൊണ്ട് വരുന്നതിന് വേണ്ടി ജൂഡിഷ്യല്‍ കമ്മിഷനെ നിയമിക്കണമെന്നും, മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കാസര്‍കോട് ശാശ്വത സാമാധാനത്തിനാവശ്യമായ നടപടികള്‍ കൈകൊള്ളുന്നതിനു വേണ്ടി സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ക്കണമെന്നുമാവശ്യപ്പെട്ട് കൊണ്ട് കാസര്‍കോട് യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഏപ്രില്‍ 22ന് ധര്‍ണ്ണാ സമരം നടത്തും. സമരത്തില്‍ റിയാസ് മൗലവിയുടെ കുടുംബാംഗങ്ങളും, മത സാമൂഹിക, സംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

റിയാസ് മൗലവിയുടെ കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ യുവജന കൂട്ടായ്മയുടെ യോഗത്തില്‍ ഇബ്രാഹിം ബാങ്കോട് അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് ബന്നു സ്വാഗതമാശംസിച്ചു. കബീര്‍ ദര്‍ബാര്‍ നന്ദി പ്രകാശിപ്പിച്ചു. സന്‍ജു, ഹനീഫ, ബദറുദ്ദീന്‍ കറന്തക്കാട്, ഷാഉ അണങ്കൂര്‍, വഹാബ് മാര്‍ക്കറ്റ്, സമദ് ചൂരി, ഉബൈദുല്ലാഹ് കടവത്ത്, തൊട്ടാന്‍ അബ്ദുറഹിമാന്‍, സൈഫുദ്ദിന്‍ കെ. മക്കോട്, അബ്ദുറഹ്മാന്‍ തെരുവത്ത്, മിസ് ഇന്ത്യ മുനീര്‍, യൂനുസ് തളങ്കര, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഷാനു ആന വാതുക്കല്‍, നൂറുദ്ദീന്‍ നെല്ലിക്കുന്ന്, സിദ്ധീക്ക് പള്ളം, കാദര്‍ കരിപ്പൊടി, അബ്ദു പെറുവാട്, നൗഫല്‍ ഉളിയത്തടുക്ക, ഹാഷിം കുണ്ടില്‍, നൗഷാദ് കരിപ്പൊടി, ഹനീഫ് അടുക്കത്ത്ബയല്‍, ജെയ്യു നെല്ലിക്കുന്ന്, അലി ദുബായ് കുന്ന്, അനു റെഡ് റോസ്, മാലു കുന്നില്‍, അച്ചി ചൂരി, ബച്ചി നെല്ലിക്കുന്ന്, ലത്വീഫ് പെറുവാഡ്, മഖ്ദൂമി നെല്ലിക്കുന്ന് നൗഷാദ് കെ.ഇ., ഫിറോഷ് പാദാര്‍, ഇബ്രാഹിം കടപ്പുറം, ഹാരിസ് കാട്ട പനി, ജാസ്, സാബിര്‍ ചേരങ്കൈ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved