Latest News :
Home » , , , , » റിയാസ് മൗലവി വധം:യുവജന കൂട്ടായ്മ പ്രതിനിധികള്‍ ഡി.ജി.പിക്ക് നിവേദനം നല്‍കി

റിയാസ് മൗലവി വധം:യുവജന കൂട്ടായ്മ പ്രതിനിധികള്‍ ഡി.ജി.പിക്ക് നിവേദനം നല്‍കി

Written By Muhimmath News on Saturday, 20 May 2017 | 10:08
























തിരുവനന്തപുരം: കാസര്‍കോട് പഴയ ജുമാ മസ്ജിദില്‍ വെച്ച് അതിദാരുണമായി കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കൊലപാതക അന്വേഷണത്തിലെ അപാതകള്‍ ചൂണ്ടിക്കാട്ടി കാസര്‍കോട് യുവജന കൂട്ടായ്മ  ഡി.ജി.പി. ഡോ: ടി.പി.സെന്‍കുമാറിനെ നേരിട്ട് കണ്ട്   നിവേദനം നല്‍കി.

നിവേദനം ഏറ്റ് വാങ്ങിയ ഡി.ജി.പി.അന്വേഷണ ചുമതലയുള്ള കണ്ണൂര്‍ െ്രെകംബ്രാഞ്ച് എസ്.പി.ഡോ: ശ്രീനിവാസന് കൈമാറി.
പ്രതിനിധി സംഘത്തില്‍ ജില്ലാ യുവജന കൂട്ടായ്മ ജനറല്‍ സെക്രട്ടറി ഹാരിസ് ബന്നു, ' സൈഫുദ്ദീന്‍ കെ.മാക്കോട്,  റിയാസ് മൗലവിയുടെ സഹോദരന്‍ ടി.എസ്. അബ്ദുറഹിമാന്‍, നൗഫല്‍ ഒളിയത്തടുക്ക, തിരുവല്ലം ശ്രീകണ്ഠം എന്നിവരുണ്ടായിരുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved