Latest News :
Home » , » വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ച്ച: പ്രതിക്ക് 5 വര്‍ഷം തടവ്

വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ച്ച: പ്രതിക്ക് 5 വര്‍ഷം തടവ്

Written By Muhimmath News on Friday, 12 May 2017 | 16:25

കാസര്‍കോട്: വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും പിഴയും ശിക്ഷ. പെരുമ്പള, കോളിയടുക്കത്തെ ഹാഷിം എന്ന അബൂഹാഷി (29)നെ സി.ജെ.എം കോടതി 3 വകുപ്പുകളിലായി 5 വര്‍ഷം തടവും 5.1 ലക്ഷം പിഴയും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 15 മാസം കൂടുതല്‍ തടവനുഭവിക്കണം. പിഴയടച്ചാല്‍ പിഴ തുകയില്‍ നിന്ന് 2 ലക്ഷം രൂപ പരാതിക്കാരനു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. 2010 മെയ് 21നു കോളിയടുക്കം, ശിവപുരത്തെ ബാലചന്ദ്രന്റെ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്തുകയറി അലമാരയിലുണ്ടായിരുന്ന 33 പവന്‍ സ്വര്‍ണ്ണം, ഒരു മൊബൈല്‍ ഫോണ്‍, 2500 രൂപ എന്നിവ കവര്‍ന്ന സംഭവത്തില്‍ കാസര്‍കോട് പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസിലാണ് ശിക്ഷ.

ശിവപുരത്തെ ശിവക്ഷേത്രത്തില്‍ ഉത്സവം കാണാനായി ബാലചന്ദ്രനും കുടുംബവും പോയപ്പോഴായിരുന്നു മോഷണം. പ്രോസിക്യൂഷനു വേണ്ടി ഡിഡിപി പ്രഭാകരന്‍ ഹാജരായി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജി.അനിലാണ് ശിക്ഷ വിധിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved