Latest News :
Home » » ബസില്‍ മോഷണം നടത്തിയ നാടോടി യുവതികള്‍ പിടിയില്‍

ബസില്‍ മോഷണം നടത്തിയ നാടോടി യുവതികള്‍ പിടിയില്‍

Written By Muhimmath News on Wednesday, 3 May 2017 | 20:18

നീലേശ്വരം: ബസ് യാത്രക്കിടയില്‍ പേഴ്‌സും മൊബൈലും മോഷ്ടിച്ച നാടോടി സ്ത്രീകളെ യാത്രക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

നീലേശ്വരത്തുനിന്നും ചെറുവത്തൂരിലേക്കുള്ള ബസ് യാത്രക്കിടയില്‍ നീലേശ്വരം ഫാം ജീവനക്കാരിയുടെ മൊബൈലും പേഴ്‌സും മോഷ്ടിച്ച നാടോടികളായ പാര്‍വ്വതി (35), ജയന്തി (35) എന്നിവരെയാണ് ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പിടികൂടി ചന്തേര പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചത്. പേഴ്‌സും മൊബൈലും നഷ്ടപ്പെട്ട വിവരം യാത്രക്കാരി സഹയാത്രക്കാരെ അറിയിച്ചു. ബസിലുള്ളവര്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ മോഷ്ടാക്കളായ സ്ത്രീകള്‍ പേഴ്‌സും മൊബൈലും റോഡ് സൈഡിലേക്ക് എറിഞ്ഞു. ഇത് മറ്റ് യാത്രക്കാര്‍ കാണാനിടയായി. തുടര്‍ന്ന ഇവരെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. കര്‍ണ്ണാടകയിലെ തെക്കോട്ട് താമസിച്ച് ദിവസവും ട്രെയിന്‍ കയറി കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെത്തി മോഷണം നടത്തുകയാണ് ഇവരുടെ പതിവ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved