Latest News :
Home » , » വിദ്യാര്‍ത്ഥികള്‍ക്ക് ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു

വിദ്യാര്‍ത്ഥികള്‍ക്ക് ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു

Written By Muhimmath News on Saturday, 13 May 2017 | 11:59























ദോഹ: വിശുദ്ധ ഖുര്‍ആന്‍ പഠന, പാരായണ പ്രോത്സാഹനം ലക്ഷ്യംവെച്ചു പരിശുദ്ധ റമളാനില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ജൂനിയര്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഖുര്‍ആന്‍ പാരായണവും ഖുര്‍ആന്‍ ക്വിസ്സ് മത്സരവും നടത്തുന്നു. പുതുതലമുറയെ വിശുദ്ധ ഖുര്‍ആനിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.  

10 മുതല്‍ 13 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും 14 മുതല്‍ 17 വരെയുള്ള വിദ്യാര്‍ത്ഥികള്‍ സീനിയര്‍ വിഭാഗത്തിലാണ് മത്സരിക്കേണ്ടത്. പെണ്‍കുട്ടികള്‍ക്കും പങ്ക്ടുക്കാവുന്നതാണ്.

 ജൂറി നിര്‍ണയിക്കുന്ന സൂക്തങ്ങളാണ് പാരായണം ചെയ്യേണ്ടത്. ശബ്ദമാധുര്യം, പാരായണശാസ്ത്രം, ശൈലി എന്നിവയെല്ലാം പരിശോധിച്ചാണ് വിജയികളെ നിശ്ചയിക്കുക. വിജയികള്‍ക്ക് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഈ മാസം 22 വരെ രജിസ്‌ട്രേഷന്‍ സ്വീകരിക്കും. ഫോണ്‍: 55762823, 33211436, 33680301

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved