കണ്ണൂരിലെ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊല: പ്രതികളെ തിരിച്ചറിഞ്ഞു
പയ്യന്നൂര്‍: ആര്.എസ്.എസ് രാമന്തളി മണ്ഡല് കാര്യവാഹക് ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു. കൊലനടത്തിയത് രാമന്തളി സ്വദേശിയായ റിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വാടകക്കെടുക്കാന്‍ സഹായിച്ചയാളും കാറിന്റെ ഉടമയും പൊലീസ് പിടിയിലായിട്ടുണ്ട്. നേരത്തെ, പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
ബൈക്കില്‍ കാറിടിപ്പിച്ചശേഷം റോഡരികില്‍ വീണ ബിജുവിനെ രണ്ടുപേര്‍ ചേര്‍ന്നാണ് വെട്ടിയത്. അക്രമികള്‍ സഞ്ചരിച്ച പ്രദേശങ്ങളിലെ ചില സ്ഥാപനങ്ങളില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകളില്‍ കാറിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഈ ഏഴു പേരില്‍ ഉള്‍പ്പെട്ടവരല്ല പിടയിലായത്.
സി.പി.എം പ്രവര്ത്തകന് കുന്നരു കാരന്താട്ടെ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ 12ാം പ്രതിയാണ് ബിജു. കൂടെയുണ്ടായിരുന്ന രാജേഷും ഈ കേസിലെ പ്രതിയാണെന്ന് പറയുന്നു. എന്നാല്‍, അക്രമികള്‍ ബിജുവിനെ മാത്രം ലക്ഷ്യമിട്ടതിനു പിന്നിലെ കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post a Comment