സഅദിയ്യ ഓര്‍ഫനേജ് ഫെസ്റ്റ്'17ന് ഞായറാഴ്ച തിരശ്ശീല ഉയരും

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയുടെ സുപ്രധാന സ്ഥാപനം യതീംഖാന വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക കലാ പരിപാടി ഓര്‍ഫനേജ് ഫെസ്റ്റിന് 21 ഞായറാഴ്ച തിരശ്ശീല ഉയരും. രാവിലെ 9 മണിക്ക് നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തിന് സയ്യിദ് ഹിബത്തുല്ല അഹ്സനി നേതൃത്വം നല്‍കും.
തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കാസര്‍കോട് സി.ഐ. ജനാബ് അബ്ദുല്‍ റഹീം സി.എ. മുഖ്യാഥിതിയായിരിക്കും. സഅദിയ്യ സെക്രട്ടറിമാരായ എ.പി.അബ്ദല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കെ.പി.ഹുസൈന് സഅദി കെ.സി.റോഡ്, ഓസാസോ പ്രസിഡണ്ട് സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, മാനേജര്‍ എം.എ.അബ്ദല്‍ വഹാബ്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദല്‍ ലത്വീഫ് സഅദി കൊട്ടില, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, അബ്ദുല്‍ കരീം സഅദി ഏണിയാടി, പ്രിന്‍സിപ്പള്‍ ഹനീഫ്, സൈദലവി ഖാസിമി, ഇബ്രാഹിം സഅദി വിട്ടല്‍, ഇബ്രാഹിം സഅദി മുഗു, ശറഫുദ്ധീന്‍ സഅദി, ഹാഫിള് അഹ്മദ് സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ചിയ്യൂര് അബ്ദുല്ലാഹി സഅദി, ജംശീര്‍ അഹ്സനി, ഹാശിം അഹ്സനി, മുഹമ്മദ് നെക്രാജെ, എം.എ. ജാഫര്‍ സ്വാദിഖ് സഅദി, കെ.കെ.എ.ഖാദര്‍ കരുവഞ്ചാല്‍, ഡോ.അബൂബക്കര്‍ മുട്ടത്തോടി, അബ്ദുല്‍ കരീം കുണിയ, സ്വലാഹുദ്ധീന്‍ അയ്യൂബി, ഉസ്മാന് സഅദി കോട്ടപ്പുറം, എം.ടി.പി.അബ്ദുല്ല മൗലവി, ഇജാസ് നൂറാനി, അബ്ദുല്ല ബംബ്രാണ, അയ്യൂബ് മൗലവി വയനാട്, മുസ്തഫ മൗലവി പള്ളത്തൂര്, ഉമര്‍ മൗലവി ആലക്കാട്, സാബിത്ത് ബോവിക്കാനം, നാഗേഷ് മാസ്റ്റര്‍ മല്ലം, പ്രവീണ്‍ മാസ്റ്റര്‍ കരിന്തളം, പ്രസാദ് മാസ്റ്റര്‍ മാവുങ്കാല്‍, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി കളനാട്, സുബൈര്‍ എയ്യള, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Post a Comment