Latest News :
Home » , , » കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച വിജ്ഞാപനത്തിന് താല്‍ക്കാലിക സ്‌റ്റേ

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച വിജ്ഞാപനത്തിന് താല്‍ക്കാലിക സ്‌റ്റേ

Written By Muhimmath News on Tuesday, 30 May 2017 | 17:26


ചെന്നൈ: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതു നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം മദ്രാസ് ഹൈകോടതി സ്‌റ്റേ ചെയ്തു. മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിന്‍േറതാണ് വിധി. നാലാഴ്ചത്തേക്കാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ സെല്‍വ ഗോമതി നല്‍കിയ പൊതു താല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവ്.

ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാറിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിജഞാപനം പുറപ്പെടുവിക്കാനുള്ള സാഹചര്യം കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നാലാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതി കേന്ദ്രത്തിനും തമിഴ്‌നാട് സര്‍ക്കാറിനും നോട്ടീസ് നല്‍കി. കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ച് 2017 മേയ് 23നാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.

വിഷയത്തില്‍ കേരളാ ഹൈകോടതി ഇന്നലെ കേന്ദ്രത്തോട് വിശദീകരണം തേടിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ജി. സുനില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടിയത്. ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved