Latest News :
Home » , , » അവശ വിഭാഗത്തിന്റെ ഉന്നമനത്തിന് സകാത്തിലൂടെ പരിഹാരം കാണണം -സമസ്ത

അവശ വിഭാഗത്തിന്റെ ഉന്നമനത്തിന് സകാത്തിലൂടെ പരിഹാരം കാണണം -സമസ്ത

Written By Muhimmath News on Wednesday, 17 May 2017 | 12:54























ഉപ്പള: അവശ വിഭാഗത്തിന്റെ ഉന്നമനത്തിനുവേണ്ടി ഇസ്ലാം വിഭാവനം ചെയ്ത സകാത്തും മറ്റു സാന്ത്വനം പദ്ധതികളിലും സമ്പന്ന വിഭാഗം സത്വര ശ്രദ്ധ പുലര്‍ത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മഞ്ചേശ്വരം താലൂക്ക് ഉലമാ സമ്മേളനം ആവശ്യപ്പെട്ടു.
വ്യാപാരം, വ്യവസായം, കൃഷി തുടങ്ങി സമ്പത്തിന്റെ വര്‍ധനവിന് സഹായിക്കുന്ന സംരംഭങ്ങളില്‍ സകാത്തും മറ്റു അവശ്യ സഹായ പദ്ധതികളും വിശുദ്ധ റമസാനില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യപ്രാപ്തിയിലേക്ക് സമൂഹത്തെ വഴിനടത്താന്‍ റമസാനിനെ ഉപയോഗപ്പെടുത്തണമെന്നും നോമ്പുമായി ബന്ധപ്പെട്ട ആധുനിക വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വേദിയായ സമ്മേളനം കൂടുതല്‍ വിഷയങ്ങള്‍ പഠനവിധേയമാക്കുന്നതിന് പണ്ഡിതര്‍ ഉത്ബുദ്ധരാകണമെന്നും ഓര്‍മ്മപ്പെടുത്തി.



താലൂക്ക് പ്രസിഡന്റ് ബായാര്‍ അബ്ദുല്ല മുസ് ലിയാരുടെ അധ്യക്ഷതയില്‍ താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. 

സയ്യിദ് ഇബ്‌റാഹിമുല്‍ ഹാദി തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ബാപാലിപ്പൊനം, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, അബ്ദുസ്സലാം ദാരിമി കുബണൂര്‍, മുഹമ്മദ് മുസ്‌ലിയാര്‍ മുട്ടം, പി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്‌റാഹീം ദാരിമി ഗുണാജെ, മൂസ സഖാഫി കളത്തൂര്‍, എം. അബ്ദുല്‍ ഹമീദ് ദാരിമി, അബ്ദുല്‍ ഹമീദ് സഖാഫി ബാക്കിമാര്‍, മുഹമ്മദലി അഹ്‌സനി ഉപ്പള, അബ്ദുല്ലത്വീഫ് സഖാഫി മൊഗ്രാല്‍, അബ്ദുല്‍ വാഹിദ് സഖാഫി, ഹസന്‍ സഅദി മള്ഹര്‍, സിദ്ദീക് സഖാഫി ആവളം, ശാഫി സഅദി ഷിറിയ, ഹസന്‍ സഅദി മള്ഹര്‍, ഉമര്‍ സഖാഫി ആനക്കല്ല് തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുര്‍റഹ്മാന്‍ അഹ്‌സനി സ്വാഗതവും മുഹമ്മദലി അഹ്‌സനി നന്ദിയും പറഞ്ഞു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved