Latest News :
Home » , » സമസ്ത താലൂക്ക് ഉലമാ സമ്മേളനം 16ന് ഉപ്പളയില്‍

സമസ്ത താലൂക്ക് ഉലമാ സമ്മേളനം 16ന് ഉപ്പളയില്‍

Written By Muhimmath News on Thursday, 11 May 2017 | 10:13























ഉപ്പള: റമളാന്‍ മുന്നൊരുക്കം എന്ന പ്രമേയത്തില്‍ സമസ്ത മഞ്ചേശ്വരം താലൂക്ക് സംഘടിപ്പിക്കുന്ന ഉലമാ ക്യാമ്പ് 16ന് ഉപ്പള വ്യാപാര ഭവനില്‍ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ  ഉദ്ഘാടനം ചെയ്യും. 

സകാത്ത്, നോമ്പ്, പെരുന്നാള്‍ എന്നീ വിഷയങ്ങളിലായി നടക്കുന്ന വിവിധ സെഷനുകള്‍ക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. 

ഇതു സംബന്ധമായി ചേര്‍ന്ന മുശാവറ യോഗം ബായാര്‍ അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് ഉദ്ഘാടനം ചെയ്തു. സി. അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുസ്സലാം ദാരിമി കുബണൂര്‍, മുഹമ്മദ് മുസ്‌ലിയാര്‍ മുട്ടം, പി.എം മൂസല്‍ മദനി അല്‍ ബിഷാറ, പി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍, ഇബ്‌റാഹീം ദാരിമി ഗുണാജെ, എം. അബ്ദുല്‍ ഹമീദ് ദാരിമി, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, അബ്ദുല്‍ ഹമീദ് സഖാഫി ബാക്കിമാര്‍, മുഹമ്മദലി അഹ്‌സനി ഉപ്പള, അബ്ദുല്ലത്വീഫ് സഖാഫി മൊഗ്രാല്‍, ഹംസ സഖാഫി ഉപ്പിന, അബ്ദുല്‍ വാഹിദ് സഖാഫി, ഹസന്‍ സഅദി മള്ഹര്‍, ഉമര്‍ സഖാഫി ആനക്കല്ല്, മൂസ സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved