Latest News :
Home » , » സമസ്ത താലൂക്ക് ഉലമാ സമ്മേളനം ചൊവ്വാഴ്ച ഉപ്പളയില്‍

സമസ്ത താലൂക്ക് ഉലമാ സമ്മേളനം ചൊവ്വാഴ്ച ഉപ്പളയില്‍

Written By Muhimmath News on Sunday, 14 May 2017 | 14:07

ഉപ്പള: റമളാന്‍ മുന്നൊരുക്കം എന്ന പ്രമേയത്തില്‍ സമസ്ത മഞ്ചേശ്വരം താലൂക്ക് സംഘടിപ്പിക്കുന്ന ഉലമാ ക്യാമ്പ് ചൊവ്വാഴ്ച ഉപ്പള വ്യാപാര ഭവനില്‍ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും.

റമളാന്‍ അനുഷ്ഠാന മുറകള്‍- ശരിയും തെറ്റും, സകാത്ത് - അറിഞ്ഞിരിക്കേണ്ടത് എന്നീ വിഷയങ്ങളിലായി നടക്കുന്ന വിവിധ സെഷനുകള്‍ക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved