Latest News :
Home » , , , , » ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം മദീന, ജിസാന്‍ നജ്‌റാന്‍ തുടങ്ങിയ മേഖലകള്‍ സന്ദര്‍ശിക്കും

ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം മദീന, ജിസാന്‍ നജ്‌റാന്‍ തുടങ്ങിയ മേഖലകള്‍ സന്ദര്‍ശിക്കും

Written By Muhimmath News on Thursday, 25 May 2017 | 10:08
























ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തിലുള്ള കോണ്‍സുലര്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സംഘം മെയ് 26 ന് സൗദിയിലെ മദീന ജിസാനിലും മെയ് 27ന് നജ്‌റാനിലും കോണ്‍സുല്‍ സേവങ്ങള്‍ക്കായി സന്ദര്‍ശനം നടത്തും.

മദീനയില്‍ സന്ദരശനം നടത്തുന്ന സംഘം മദീനയിലെ  ഹോട്ടല്‍ അല്‍ ബൈളയിലും ജിസാനില്‍ ഹോട്ടല്‍ അദ്‌നാനിലും നജ്‌റാനില്‍ സനാബില്‍ അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലുമാണ് ക്യാമ്പ് ചെയ്യുക

രാവിലെ എട്ട് മണിമുതല്‍ പന്ത്രണ്ട് മണിവരെയും , ഉച്ചതിരിഞ്ഞ് ഒരു മണിമുതല്‍ വൈകുന്നേരം ആറ് മണിവരെയുമാണ് സേവനങ്ങള്‍ ലഭ്യമാവുക     

 പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടില്‍ പോവുന്നതിനായി എമര്‍ജന്‍സി പാസ്‌പോര്‍ട്ട് ആവശ്യമുള്ളവരുടെ അപേക്ഷ സ്വീകരിക്കുന്നതിന്നും അറ്റസ്‌റ്റേഷന്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍, തൊഴില്‍ സംബന്ധമായ പരാതികള്‍, കോണ്‍സുല്‍ വെല്‍ഫെയര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ സമീപിക്കാവുന്നതാണെന്ന്‌കോണ്‍സുലേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved