പൊതുമാപ്പില്‍ നാട്ടിലേക്ക് പോകാന്‍ ഇതുവരെ 20,321 ഇന്ത്യക്കാര്‍ ഇതുവരെ അപേക്ഷിച്ചുവെന്ന് ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ അനില്‍ നൗട്ടിയാല്‍ പറഞ്ഞു. തമിഴ്നാട്, കേരള, ഉത്തര്‍പ്രദേശ്, ബീഹാര്‍, എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പൊതുമാപ്പിന് അപേക്ഷിച്ചിട്ടുണ്ട്.
സൗദി അറേബ്യയില്‍ അനധികൃതമായി താമസിക്കുന്ന എല്ലാ ജീവനക്കാരോടും പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ചുപോകുന്ന ഇന്ത്യക്കാര്‍ക്ക് എക്സിറ്റ് വിസയും പാസും സൗദി സര്‍ക്കാര്‍ നല്‍കും.
വിമാന ടിക്കറ്റിന്റെ ചാര്‍ജ് യാത്രക്കാര്‍ തന്നെ വഹിക്കേണ്ടിവരും. നിര്‍ധരരായ പ്രവാസികള്‍ക്ക് യാത്ര ചെലവ് നല്കാന് വിവിധ പ്രവാസി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പൊതുമാപ്പില്‍ പോകുകയാണെങ്കിലും വീണ്ടും തിരിച്ചുവരാനുള്ള സൗകര്യം ഉള്ളതിനാല്‍ കൂടുതല്‍ പ്രവാസികള്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നുണ്ട്
Post a Comment