Latest News :
Home » , » ആത്മ സമരത്തിലൂടെ ജീവിതം സമര്‍പ്പിക്കാന്‍ റമളാനെ ഉപയോഗപ്പെടുത്തുക: ആദൂര്‍ തങ്ങള്‍

ആത്മ സമരത്തിലൂടെ ജീവിതം സമര്‍പ്പിക്കാന്‍ റമളാനെ ഉപയോഗപ്പെടുത്തുക: ആദൂര്‍ തങ്ങള്‍

Written By Muhimmath News on Saturday, 20 May 2017 | 19:42

 ദമ്മാം: പുണ്യങ്ങള്‍ക്ക് പതി മടങ്ങ് പ്രതിഫലം ഉള്ള വിശുദ്ധ റമളാന്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ മനസ്സും ശരീരവും ശുദ്ധീകരിച്ച് ആത്മ സമരത്തിന് തയ്യാറാകാന്‍ വിശ്വാസി സമൂഹം ഒരുങ്ങണമെന്ന് സമസ്ത കാസര്‍കോട് ജില്ല ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് അഷ്‌റഫ് അസ്സഖാഫ് മദനി തങ്ങള്‍ ആദൂര്‍ ഉല്‍ബോധിപ്പിച്ചു. ഇസ്ലാം വിഭാവനം ചെയ്ത സകാത്തും മറ്റു സാന്ത്വനം പദ്ധതികളും വിശുദ്ധ റമസാനില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യ പ്രാപ്തിയിലേക്ക് സമൂഹത്തെ വഴിനടത്താന്‍ റമസാനിനെ ഉപയോഗപ്പെടുത്തണമെന്നും തങ്ങള്‍ ഓര്‍മ്മപ്പെടുത്തി.

കാസര്‍കോട് മഞ്ഞംപാറ മജ്‌ലിസ് ദമ്മാം കമ്മിറ്റി നടത്തിയ റമളാന്‍ 'മുന്നൊരുക്കം' പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഐ.സിഫ്.എഫ് ദമ്മാം സെന്‍ട്രല്‍ വൈ.പ്രസിഡന്റ് ഖാലിദ് ബാഖവി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് തുക്ബ ദാഇ ഖാസിം സഖാഫി ഉല്‍ഘാടനം ചെയ്തു. സയ്യിദ് മുസ്തഫ തങ്ങള്‍, മുഹമ്മദ് കുഞ്ഞി അമാനി, സിദ്ദീഖ് സഖാഫി ഉര്‍മി, എന്‍.എസ് അബ്ദുല്ല മഞ്ഞനാടി, അഷ്‌റഫ് സഖാഫി പര്‍പുന്ജ, മുഹമ്മദ് സഅദി ആദൂര്‍, നവാസ് ഉപ്പള, അബ്ബാസ് ഹാജി കുന്ജാര്‍, മുനീര്‍ ആലംപാടി, ലത്തീഫ് പള്ളത്തട്ക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. യൂസുഫ് സഅദി അയ്യങ്കേരി സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഅദി കൊറ്റുമ്പ നന്ദിയും പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved