Latest News :
Home » , » മോഷ്ടിച്ച സ്‌കൂട്ടറുമായി രണ്ട്കുട്ടികള്‍ അറസ്റ്റില്‍

മോഷ്ടിച്ച സ്‌കൂട്ടറുമായി രണ്ട്കുട്ടികള്‍ അറസ്റ്റില്‍

Written By Muhimmath News on Tuesday, 30 May 2017 | 18:00

കാസര്‍കോട്: മോഷ്ടിച്ച സ്‌കൂട്ടറുമായി 13ഉം 11ഉം വയസുള്ള രണ്ടുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിയടുക്ക സ്വദേശിയും അര്‍ജാലില്‍ താമസക്കാരനുമായ അബ്ദുല്‍റസാഖിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സ്‌കൂട്ടര്‍ മോഷണം പോയത്. സ്‌കൂട്ടറില്‍ സൂക്ഷിച്ച 22,000 രൂപയും മോഷണം പോയിരുന്നു. ഉടന്‍ തന്നെ അബ്ദുല്‍റസാഖ് കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി.

പൊലീസ് വാഹന പരിശോധനക്കിടെ ഉച്ചയക്ക് മൊഗ്രാല്‍പുത്തൂരിന് സമീപം വെച്ചാണ്് സ്‌കൂട്ടര്‍ കണ്ടെത്തിയത്. സ്‌കൂട്ടറില്‍ കറങ്ങുകയായിരുന്ന രണ്ട് കുട്ടികളെ കസ്റ്റഡിയിലെടുത്തു. ചുവപ്പ് നിറത്തിലുള്ള സ്‌കൂട്ടറിന് കറുത്ത സ്‌പ്രേ പെയിന്റ് അടിച്ച നിലയിലായിരുന്നു. നമ്പര്‍ പ്ലേറ്റുകള്‍ വികൃതമാക്കിയിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved