Latest News :
Home » , , , , » റിയാസ് മൗലവി വധം; എ ഡി ജി പി ഓഫീസിലേക്ക് എസ് ഡി പി ഐ മാര്‍ച്ച് നടത്തി

റിയാസ് മൗലവി വധം; എ ഡി ജി പി ഓഫീസിലേക്ക് എസ് ഡി പി ഐ മാര്‍ച്ച് നടത്തി

Written By Muhimmath News on Saturday, 20 May 2017 | 12:09
























കോഴിക്കോട്: മുസ്‌ലിംകള്‍ കൊല്ലപ്പെടുന്ന കേസുകളില്‍ സിപിഎം ഭരണത്തിലും ആര്‍എസ്എസ് പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യമാണ് റിയാസ് മൗലവി വധത്തിലും ആവര്‍ത്തിക്കുന്നതെന്ന് അബ്ദുല്‍ മജീദ് ഫൈസി. 

സി പി എമ്മിന്റെ ആര്‍എസ്എസ് വിരോധം സ്വന്തം അണികള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് പ്രകടമാകുന്നത്. വ്യാപകമായ കലാപമുണ്ടാക്കാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഇര മാത്രമായിരുന്നു റിയാസ് മൗലവിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതല്ലാതെ രണ്ട് മാസം പിന്നിട്ടിട്ടും കലാപത്തിന് കോപ്പ് കൂട്ടിയവരെ നിയമത്തിന് മുമ്പാകെ ഹാജരാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. 

പയ്യന്നൂരിലെ  ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് സിപിഎമ്മുകാരെ ഒരാഴ്ചക്കകം  പിടികൂടുന്നതിന് പോലീസ് കാണിച്ച ഉല്‍സാഹത്തിന്റെ നൂറിലൊന്ന് പോലും റിയാസ് മൗലവിയുടെ കാര്യത്തിലുണ്ടാകാത്തതെന്ത് കൊണ്ടാണ്. 


 കാസര്‍കോട് പഴയ ചൂരി ജുമാ മസ്ജിദിലെ മുഅദ്ദിന്‍  റിയാസ് മൗലവിയുടെ കൊലപാതക കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എസ്ഡിപിഐ നടത്തിയ എഡിജിപി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ന്യൂനപക്ഷ വോട്ടുകളാണ് പിണറായി വിജയനെ മുഖ്യമന്ത്രി കസേരയിലെത്തിച്ചതെന്ന് സിപിഎം മറന്ന് പോകരുത്. ഈ ഭരണത്തില്‍ മുസ്‌ലിംകള്‍ അരക്ഷിതരും അസ്വസ്ഥരുമായി കൊണ്ടിരിക്കുകയാണ്. ആര്‍എസ്എസ് ഭീകരതയില്‍ നിന്ന് ജീവനും സ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുസ്‌ലിംകള്‍ സ്വയം ഏറ്റെടുക്കണോയെന്ന് അധികാരികള്‍ വ്യക്തമാക്കണം.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തില്‍ വര്‍ഗ്ഗീയവല്‍ക്കരണം ശക്തിപ്പെടുത്താനാണ് ബിജെപിയുടെ നീക്കം. റിയാസ് മൗലവി വധവും കൊടിഞ്ഞി ഫൈസല്‍ വധവും മഞ്ചേരി സത്യസരണിയിലേക്കും തിരുവനന്തപുരത്ത് സലഫി സെന്ററിലേക്കും നടത്തിയ മാര്‍ച്ചുമെല്ലാം ഇതിനുള്ള ബഹുമുഖ പദ്ധതികളുടെ ഭാഗമാണെന്ന ബോധം മുസ്‌ലിംകള്‍ക്കുണ്ട്. 

എന്നാല്‍ ഭീഷണിപ്പെടുത്തി വശത്താക്കുന്ന ഉത്തരേന്ത്യന്‍ പരീക്ഷണം കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ലെന്നും കേരള ജനത മതേതരത്വത്തില്‍ ഊന്നി നിന്ന് കൊണ്ട് തന്നെ ഇത്തരം ആര്‍എസ്എസ് അജണ്ടകളെ ചെറുത്ത് തോല്‍പ്പിക്കുമെന്നും മജീദ് ഫൈസി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved