Latest News :
Home » , » സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി; വ്യക്തത ആവശ്യപ്പെട്ട അപേക്ഷ തള്ളി

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി; വ്യക്തത ആവശ്യപ്പെട്ട അപേക്ഷ തള്ളി

Written By Muhimmath News on Friday, 5 May 2017 | 12:16

ന്യൂഡല്‍ഹി: ടിപി സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കി നിയമിക്കണമെന്ന സുപ്രീം കോടതിയുടെ വിധിയില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. 

ഇതാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് തന്നെ തെറ്റായിപ്പോയെന്ന് സുപ്രീം കോടതി പറഞ്ഞു. കൂടാതെ കോടതി ചെലവിലേക്ക് സര്‍ക്കാരിനോട് 25,000 രൂപ കെട്ടിവെക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ചൊവ്വാഴ്ചക്കുള്ളില്‍ സെന്‍കുമാറിന്റെ പുനര്‍നിയമനം നടന്നില്ലെങ്കില്‍ കനത്ത നടപടി വരുമെന്ന സൂചനയും കോടതി നല്‍കി. സര്‍ക്കാരിന്റെ നടപടിക്ക് യാതൊരു ന്യായമില്ലെന്ന താക്കീതും കോടതി നല്‍കി. അതേസമയം സര്‍ക്കാരിന്റെ പുന: പരിശോധന ഹര്‍ജി പരിശോധിക്കുമെന്ന ഉറപ്പും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. 

ചീഫ് സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ടി പി സെന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തത്കാലം അതിന്റെ ആവശ്യമില്ലെന്നാണ് കോടതി മറുപടി നല്‍കിയത്. പക്ഷേ വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തുചെയ്യണമെന്നറിയാമെന്നും കോടതി വ്യക്തമാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved