Latest News :
Home » , » ടി പി സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിക്കുമെന്ന് പിണറായി

ടി പി സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിക്കുമെന്ന് പിണറായി

Written By Muhimmath News on Tuesday, 2 May 2017 | 12:11

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടിപി സെന്‍കുമാറിനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

കോടതി വിധി ആരുടേയും വിജയമോ പരാജയമോ അല്ലായെന്നും സംസ്ഥാന പോലീസ് മേധാവിയായി സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പിണറായി വ്യക്തമാക്കി. 

നിയമസഭയില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കോടതി വിധി നടപ്പാക്കി സെന്‍കുമാറിനെ പുനര്‍ നിയമിക്കാന്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചത് ഇന്നലെയാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയില്‍ ചര്‍ച്ചചെയ്യാന്‍ പരിമിതിയുണ്ട്. 

സെന്‍കുമാറിനേക്കാള്‍ സീനിയറായ ആളെ യു ഡിഎഫ് സര്‍ക്കാര്‍ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. ഇത് ക്രമവിരുദ്ധമാമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. പിണറായി പറഞ്ഞു.

സെന്‍കുമാര്‍ വിഷയത്തില്‍ പ്രതിപക്ഷ ശക്തമായി രംഗത്ത് വരാനിരിക്കെയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങഇപ്പോയി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved