Latest News :
Home » » പുതുക്കിപ്പണിത ഷിറിയ മുഹ്‌യുദ്ദീന്‍ ജമാഅത്ത് പള്ളി ഉദ്ഘാടനം വെള്ളിയാഴ്ച

പുതുക്കിപ്പണിത ഷിറിയ മുഹ്‌യുദ്ദീന്‍ ജമാഅത്ത് പള്ളി ഉദ്ഘാടനം വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 10 May 2017 | 12:54























ഷിറിയ: പുതുക്കിപ്പണിത ഷിറിയ മുഹ്‌യുദ്ദീന്‍ ജമാഅത്ത് പള്ളിയുടെ ഉദ്ഘാടനം മെയ് 12 വെള്ളിയാഴ്ച നടക്കും. രാവിലെ 10.30ന് സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ മഖ്ബറ സിയാറത്തിന് നേതൃത്വം നല്‍കും. 11.30ന് കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് സയ്യിദ് മുഹമ്മദ് സുവൈദി യു.എ.ഇ നേതൃത്വം നല്‍കും. 

11.45ന് എം. അലികുഞ്ഞി മുസ്ല്യാര്‍ ഷിറിയ വഖഫ് കര്‍മം നിര്‍വ്വഹിക്കും. കാസര്‍കോട്  ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഖുതുബക്കും ജുമാനിസ്‌കാരത്തിനും നേതൃത്വം നല്‍കും. മുഖ്യാതിഥിയായി പി.പി ഉമ്മര്‍ മുസ്ല്യാര്‍ കോയോട് പങ്കെടുക്കും. ജുമുഅക്ക് ശേഷം പൊതു പരിപാടികള്‍ നടക്കും. സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ പൊതുപരിപാടി ഉദ്ഘാടനം ചെയ്യും. എം.എ ഖാസിം മുസ്ല്യാര്‍ അധ്യക്ഷത വഹിക്കും. കുമ്പള എസ്.ഐ ജെ.കെ ജയശങ്കര്‍ മുഖ്യാതിഥിയായിരിക്കും. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, ബന്തിയോട് അബ്ദുല്‍ഹമീദ് ഫൈസി, ബഷീര്‍ അമാനി, ഫക്രുദ്ദീന്‍ സഖാഫി, ഹനീഫ് സഅദി, അലി ദാരിമി (ഖത്തീബ് ഷിറിയ) സംസാരിക്കും. ഹമീദ് ബാവ, മൊയ്തീന്‍ കുഞ്ഞി ജി.എ സംബന്ധിക്കും. ഹാജി ഹമീദ് മൂസ പള്ളി ഷിറിയ അറബ് പ്രതിനിധിക്ക് ഉപഹാരം സമര്‍പ്പിക്കും. സയ്യിദ് കെ.എസ് മുക്താര്‍ തങ്ങള്‍ കുമ്പോല്‍ സമാപന പ്രാര്‍ത്ഥക്ക് നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved