Latest News :
Home » , » എസ്.ജെ.എം വെക്കേഷന്‍ ക്യാമ്പ് സമാപിച്ചു

എസ്.ജെ.എം വെക്കേഷന്‍ ക്യാമ്പ് സമാപിച്ചു

Written By Muhimmath News on Thursday, 4 May 2017 | 17:47


പുത്തിഗെ: എസ്.ജെ.എം റൈഞ്ച് തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വെക്കേഷന്‍ ക്യാമ്പ് പുത്തിഗെ റൈഞ്ചില്‍ സമാപിച്ചു. ഊജംപദവ് സിറാജുല്‍ ഹുദാ മദ്രസയില്‍ നടന്ന പരിപാടിയില്‍ റൈഞ്ച് ഉപാധ്യക്ഷന്‍ അബ്ദുല്ലത്തീഫ് കാമില്‍ സഖാഫി മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. റൈഞ്ച് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം ഉദ്ഘാടനം ചെയ്തു. കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 





മാതൃകാ ദര്‍സ്, ക്വിസ്, ഗുരുവിന്റെ കൂടെ, ബ്രെയിന്‍ ജിം, സംഘാടനം തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ സെഷനുകള്‍ നടന്നു. അഷ്‌റഫ് സഖാഫി എ.കെ.ജി നഗര്‍ സ്വാഗതവും മുഹമ്മദ് സഖാഫി കൊടുവള്ളി നന്ദിയും പറഞ്ഞു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved