Latest News :
Home » , » സ്പിരിച്ചല്‍ വെക്കേഷന്‍ ക്യാമ്പ് ആരംഭിച്ചു

സ്പിരിച്ചല്‍ വെക്കേഷന്‍ ക്യാമ്പ് ആരംഭിച്ചു

Written By Muhimmath News on Wednesday, 17 May 2017 | 19:31

ചൗക്കി: പഠന പാഠ്യേതര വിഷയങ്ങള്‍ പ്രാക്ടിക്കലാക്കാനും ആത്മീയ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൂടുതല്‍ തത്പരരാക്കാനും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സുന്നി മദ്‌റസകളില്‍ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിന് പെരിയടുക്ക സി എം മടവൂര്‍ സ്മാരക സുന്നി മദ്‌റസയില്‍ തുടക്കമായി. ആദ്യ ദിവസം ഹൃഗ സന്ദര്‍ശനം, ലഘുലേഖ വിതരണം, വിഭവ സമാഹരണം എന്നിവ നടന്നു. അഷ്‌കര്‍ പി.എ, ഉനൈസ്, അഫ്‌ളല്‍, അഫ്‌നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

രണ്ടാം ദിവസം നടന്ന 'ഗുരുവിന്റ്‌റെ കൂടെ' അബദുര്‍ റസാഖ് സഖാഫി കോട്ടക്കുന്നിന്റെ നേതൃത്വത്തില്‍ നടന്നു. വ്യാഴാഴ്ച ഹിസ്ബ് ക്ലാസിന് മുസ്തഫ ഹനീഫി നേതൃത്വം നല്‍കും. വെള്ളിയാഴ്ച 2 മണിക്ക് മുഖാമുഖത്തിന് ബാതിഷാ ഹാദി മൊഗര്‍ നേതൃത്വം നല്‍കും. 4 മണിക്ക് എസ്.ബി.എസ് സമ്മേളനം നടക്കും. ഉസ്മാന്‍ മുസ്‌ല്യാര്‍ മൊഗര്‍ പ്രാര്‍ത്ഥന നടത്തും. മുഹമ്മദ് കൈഫ് നമുക്ക് വിജയിക്കാം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ശനിയാഴ്ച ക്വിസ് ഹിഫ്‌ള് മത്സരങ്ങള്‍ നടക്കും. രാവിലെ 10 മണിക്ക് ഗുരുമുഖത്തിന് ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. വൈകുന്നേരം 4 മണിക്ക് രക്ഷാകര്‍തൃസംഗമം നടക്കും. ഞാ യറാഴ്ച നടക്കുന്ന പഠനയാത്രയോടെ ക്യാമ്പ് സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved