Latest News :
Home » , » റിജുവെനേറ്റ്; കാമ്പസ് നേതൃസംഗമം ശനിയാഴ്ച

റിജുവെനേറ്റ്; കാമ്പസ് നേതൃസംഗമം ശനിയാഴ്ച

Written By Muhimmath News on Friday, 12 May 2017 | 18:27

കാസറഗോഡ്: ഡിവിഷന്‍ കാമ്പസ് സമിതി അംഗങ്ങളുടെ ജില്ലാ സംഗമം 'റിജുവെനേറ്റ്' ശനിയാഴ്ച 9.30 ന് കാസറഗോഡ് സ്റ്റുഡന്‍സ് സെന്ററില്‍ നടക്കും. ജില്ലയിലെ ഏഴ് ഡിവിഷനില്‍ നിന്നുള്ള സമിതി അംഗങ്ങള്‍ പങ്കെടുക്കുന്ന പരിപാടി ജില്ല പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കരീം മാസ്റ്റര്‍ മുളിയടുക്ക ഉദ്ഘാടനം ചെയ്യും. കാമ്പസ് ആക്ടിവിസം എന്ന വിഷയത്തില്‍ മുന്‍ സംസ്ഥാന സെക്രട്ടറി ഷക്കീര്‍ അരിമ്പ്ര ക്ലാസ് അവതരിപ്പിക്കും. തുടര്‍ന്ന് സമകാലിക പദ്ധതികളുടെ ചര്‍ച്ചകള്‍ നടക്കും. ജില്ല ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് ആവള സ്വാഗതം പറയും. ചര്‍ച്ചകള്‍ക്ക് ജില്ല സിണ്ടിക്കേറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved