Latest News :
Home » , » റമളാന്‍ മുന്നൊരുക്കം 14ന് കുണിയയില്‍

റമളാന്‍ മുന്നൊരുക്കം 14ന് കുണിയയില്‍

Written By Muhimmath News on Saturday, 6 May 2017 | 10:24

കുണിയ: കേരള മുസ്ലിം ജമാഅത്ത് കുണിയ യൂണിറ്റ് കമ്മറ്റി സംഘടിപ്പിക്കുന്ന റമളാന്‍ മുന്നൊരുക്കം ഈമാസം 14ന് നടക്കും. 

വൈകീട്ട് ഏഴിന് കുണിയ മിന്‍ഹാജ് ക്യാംപസില്‍ നടക്കുന്ന ക്യാംപില്‍ റമളാന്‍; വിശ്വാസിയുടെ വിളവെടുപ്പ് കാലം, ഒരുങ്ങാം പുണ്യ മാസത്തിനായ് എന്ന വിഷയങ്ങളില്‍ ക്‌ളാസ്സുകള്‍ നടക്കും. 

ഇത് സംബന്ധമായി ചേര്‍ന്ന യോഗം പ്രസിഡണ്ട് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഐദറൂസിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സഖാഫി ഉല്‍ഘാടനം ചെയ്തു. ഉദുമ സോണ്‍ പ്രസിഡണ്ട് ബി കെ അഹ്മദ് മുസ്ലിയാര്‍ ചര്‍ച്ച നിയന്ത്രിച്ചു. സെക്രട്ടറി ടി എ അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved