Latest News :
Home » , » എസ് എസ് എഫ് ജില്ലാ വിചിന്തനം വ്യാഴാഴ്ച സ്റ്റുഡന്റ്‌സ് സെന്ററില്‍

എസ് എസ് എഫ് ജില്ലാ വിചിന്തനം വ്യാഴാഴ്ച സ്റ്റുഡന്റ്‌സ് സെന്ററില്‍

Written By Muhimmath News on Wednesday, 24 May 2017 | 18:43

കാസറഗോഡ്: എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിചിന്തനം ഡിവിഷന്‍ ഭാരവാഹി ക്യാമ്പ് വ്യാഴാഴ്ച രാത്രി 7 മണി മുതല്‍ ജില്ലാ സ്റ്റുഡന്റ്‌സ് സെന്ററില്‍ നടക്കും. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് സ്വലാഹുദ്ധീന്‍ അയ്യൂബി ഉല്‍ഘാടനം ചെയ്യും.
സംസ്ഥാന കാബിനറ്റ് സെക്രട്ടറി സി.എന്‍.ജഅ്ഫര്‍ വിഷയാവതരണം നടത്തും.

വിവിധ ചര്‍ച്ചകള്‍ക്ക് ജില്ലാ ഭാരവാഹികളായ സ്വാദിഖ് ആവളം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അസീസ് സഖാഫി മച്ചംപാടി, ഹാരിസ് ഹിമമി സഖാഫി, അബ്ദുറഹ്മാന്‍ എരോല്‍, കെ.എം.കളത്തൂര്‍, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ശിഹാബ് പാണത്തൂര്‍, ഷക്കീര്‍ പെട്ടിക്കുണ്ട്, ഫാറൂഖ് പൊസോട്ട് നേതൃത്വം നല്‍കും.

റമളാന്‍ കാമ്പയിന്‍, സാഹിത്യോത്സവ്, അനലൈസ45 തുടങ്ങിയ പദ്ധതികള്‍ വിശകലനം ചെയ്യും. ഡിവിഷന്‍ ഭാരവാഹികളും സെക്ടര്‍ എസ്.ഒ.മാരുമാണ് പ്രതിനിധികള്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved