Latest News :
Home » » മൊഗ്രാലിലെ സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണടച്ചു മാസങ്ങളായി; പുനഃസ്ഥാപിക്കാത്തത് പൂഴി മാഫിയകളെ സഹായിക്കാനെന്ന് ആക്ഷേപം

മൊഗ്രാലിലെ സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണടച്ചു മാസങ്ങളായി; പുനഃസ്ഥാപിക്കാത്തത് പൂഴി മാഫിയകളെ സഹായിക്കാനെന്ന് ആക്ഷേപം

Written By Muhimmath News on Saturday, 13 May 2017 | 19:58

മൊഗ്രാല്‍: മൊഗ്രാല്‍ ദേശീയ പാതയോരത്തും വിവിധ ലിങ്ക് റോഡുകളിലൂടെ സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണടച്ചു മാസങ്ങളായിട്ടും പുനഃസ്ഥാപിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രധിഷേധം.

നിരവധി തവണ പഞ്ചായത്ത് അധികൃതരോടും മെമ്പര്‍മാരോടും വിവരം അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം. റംസാന്‍ ആസന്നമായിരിക്കെ സ്ട്രീറ്റ് ലൈറ്റുകള്‍ പുനഃസ്ഥാപിക്കാത്തത് രാത്രിയിലും വെളുപ്പിനും പള്ളികളിലേക് പ്രാര്‍ത്ഥനക്ക് എത്തുന്ന വിശ്വാസികള്‍ക് ഏറെ ദുരിതമാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

അതെ സമയം രാത്രിയുടെ മറവില്‍ മൊഗ്രാലിലെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന മണല്‍ കൊള്ളക്കാരെ സഹായിക്കാനാണ് സ്ട്രീറ്റ് ലൈറ്റുകള്‍ നന്നാക്കാനോ പുനഃസ്ഥാപിക്കാനോ തയ്യാറാകാത്തതാണെന്ന് ഡി.വൈ.എഫ്.ഐ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി യോഗം ആരോപിച്ചു. ലിങ്ക് റോഡുകളിലെ സ്ട്രീറ്റ് ലൈറ്റുകള്‍ ഇരുട്ടിന്റെ മറവില്‍ മണല്‍ കടത്തുകാര്‍ മനപ്പൂര്‍വം കേടു വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നതായും നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. ഇതിനെതിരെ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. യുദ്ധകാലാടിസ്ഥാനത്തില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പുനഃസ്ഥാപിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമര്‍പ്പിച്ചു. യോഗത്തില്‍ ഡി.വൈ.എഫ്.ഐ മൊഗ്രാല്‍ യൂണിറ്റ് ഭാരവാഹികളായ അര്‍ഷാദ് തവക്കല്‍, അസീസ്, റിയാസ് മൊഗ്രാല്‍, ബി.കെ സത്താര്‍, കബീര്‍, അഷ്‌റഫ് എം.എസ്, നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved