Latest News :
Home » , » അയോധ്യയില്‍ അടുത്ത വര്‍ഷം രാമക്ഷേത്രം നിര്‍മിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

അയോധ്യയില്‍ അടുത്ത വര്‍ഷം രാമക്ഷേത്രം നിര്‍മിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Written By Muhimmath News on Tuesday, 23 May 2017 | 12:17

ലക്‌നൗ: അയോധ്യയില്‍ 2018ല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. 

ബാബറി മസ്ജിദ് നിര്‍മിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാമക്ഷേത്രമായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് ആര്‍ക്കിയോളജിക്കല്‍ വിഭാഗം കണ്ടെത്തിയതാണ്. രാജ്യത്ത് നാല്‍പ്പതിനായരത്തോളം ക്ഷേത്രങ്ങള്‍ മുസ്ലിങ്ങള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ അയോധ്യയും മധുരയും കാശിയും മാത്രമാണ് ഹിന്ദുക്കള്‍ ആവശ്യപ്പെടുന്നതെന്നും സ്വാമി പറഞ്ഞു.

 ക്ഷേത്രം ചെയ്തിരുന്ന സ്ഥലത്ത് മുസ്ലിങ്ങള്‍ക്കുള്ള പിന്‍ബലം കുറഞ്ഞുവരികയാണെന്നും സ്വാമി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved